ഇപ്സ്വിച്ച്: കാരാബാവോ കപ്പ് ഫുട്ബോളിൽ ആഴ്സണൽ നാലാം റൗണ്ടിൽ. ചൊവ്വാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ഇപ്സ്വിച്ച് ടൗണിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ആഴ്സണൽ നാലാം റൗണ്ടിൽ കടന്നത്.
ആഴ്സണലിന് വേണ്ടി മാക്സ് ഡോവ്മാൻ രണ്ട് ഗോളുകളും നോനി മഡുവേക്കെയും മൈക്കൽ മെറീനോയും ഓരോ ഗോൾ വീതവും നേടി. ഇപ്സ്വിച്ചിന് വേണ്ടി അനിസ് മെഹ്മെതിയും ചുബ അക്പോമും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.